Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cpm Leader

സിപിഎം നേതാവ് പ്രതീകുർ റഹ്‌മാൻ തൃണമൂലിൽ

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ സി​​​പി​​​എ​​​മ്മി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ച പ്ര​​​മു​​​ഖ നേ​​​താ​​​വ് പ്ര​​​തീ​​​കു​​​ർ റ​​​ഹ്‌​​​മാ​​​ൻ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു.

സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യം​​​ഗ​​​മാ​​​യി​​​രു​​​ന്ന റ​​​ഹ്‌​​​മാ​​​ൻ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു പാ​​​ർ​​​ട്ടി വി​​​ട്ട​​​ത്. 2024 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡ​​​യ​​​മ​​​ണ്ട് ഹാ​​​ർ​​​ബ​​​റി​​​ൽ അ​​​ഭി​​​ഷേ​​​ക് ബാ​​​ന​​​ർ​​​ജി​​​ക്കെ​​​തി​​​രേ റ​​​ഹ്‌​​​മാ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു.

അ​​​ഭി​​​ഷേ​​​കി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് റ​​​ഹ്‌​​​മാ​​​ൻ തൃ​​​ണ​​​മൂ​​​ൽ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്. തൃ​​​ണ​​​മൂ​​​ലി​​​ൽ ചേ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ റ​​​ഹ്‌​​​മാ​​​നെ പാ​​​ർ​​​ട്ടി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സി​​​പി​​​എം പു​​​റ​​​ത്താ​​​ക്കി.

Kerala

ജി. ​സു​ധാ​ക​ര​ൻ ആ​ശു​പ​ത്രി വി​ട്ടു

മാ​​ന്നാ​​ർ: ശു​​ചി​​മു​​റി​​യി​​ൽ വീ​​ണ് കാ​​ലി​​ന് പ​​രി​​ക്കേ​​റ്റ് പ​​രു​​മ​​ല ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന മു​​ൻ മ​​ന്ത്രി​​യും സി​​പി​​എം നേ​​താ​​വു​​മാ​​യ ജി. ​​സു​​ധാ​​ക​​ര​​ൻ ആ​​ശു​​പ​​ത്രി വി​​ട്ടു.

ര​​ണ്ട് മാ​​സ​​ത്തെ പൂ​​ർ​​ണ വി​​ശ്ര​​മ​​മാ​​ണ് ഡോ​​ക്ട​​ർ​​മാ​​ർ നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ മു​​ൻ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല സു​​ധാ​​ക​​ര​​നെ സ​​ന്ദ​​ർ​​ശി​​ച്ചു. കെ​​പി​​സി​​സി അം​​ഗം രാ​​ധേ​​ഷ് ക​​ണ്ണ​​ന്നൂ​​ർ, മു​​ൻ കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി മാ​​ന്നാ​​ർ അ​​ബ്ദു​​ൾ ല​​ത്തീ​​ഫ് എ​​ന്നി​​വ​​രും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച​​യാ​​ണ് ജി.​​ സു​​ധാ​​ക​​ര​​ൻ കു​​ളി​​മു​​റി​​യി​​ൽ വീ​​ണ് കാ​​ലി​​ന് മ​​ൾ​​ട്ടി​​പ്പി​​ൾ ഫ്രാ​​ക്ച​​ർ സം​​ഭ​​വി​​ച്ച​​ത്.

സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ൻ, മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ൻ, മു​​ൻ മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്ക്, എ​​സ്എ​​ൻ ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ആ​​ർ. നാ​​സ​​ർ എ​​ന്നി​​വ​​ർ ജി. ​​സു​​ധാ​​ക​​ര​​നെ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു.

Kerala

പാ​ല​ത്താ​യി കേ​സ്: എ​സ്ഡി​പി​ഐ നി​ല​പാ​ടെ​ടു​ത്ത​ത് പീ​ഡി​പ്പി​ച്ച ആ​ൾ ഹി​ന്ദു ആ​യ​തു​കൊ​ണ്ടെ​ന്ന് സി​പി​എം നേ​താ​വ്

ക​ണ്ണൂ​ർ: പാ​ല​ത്താ​യി കേ​സി​ൽ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി. ​ഹ​രീ​ന്ദ്ര​ൻ.

പാ​ല​ത്താ​യി കേ​സി​ൽ എ​സ്ഡി​പി​ഐ നി​ല​പാ​ടെ​ടു​ത്ത​ത് പീ​ഡി​പ്പി​ച്ച ആ​ൾ ഹി​ന്ദു ആ​യ​തു​കൊ​ണ്ടാ​ണ്. ഉ​സ്താ​ദു​മാ​ർ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ഷേ​ധ​വു​മി​ല്ല, മു​ദ്രാ​വാ​ക്യ​വും ഇ​ല്ല. സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ​മാ​ണ് പാ​ല​ത്താ​യി കേ​സി​ൽ എ​സ്ഡി​പി​ഐ സ്വീ​ക​രി​ച്ച​തെ​ന്നും പി. ​ഹ​രീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

എ​ത്ര ഉ​സ്താ​ദു​മാ​ർ ഇ​ങ്ങ​നെ കു​ട്ടി​ക​ളെ ആ​ൺ പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ പീ​ഡി​പ്പി​ച്ച​ത് ഹി​ന്ദു ആ​യ​തു​കൊ​ണ്ടാ​ണ് ഇ​വ​ർ വി​വാ​ദ​മു​ണ്ടാ​ക്കി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് അ​ടി​സ്ഥാ​ന​മി​ല്ലാ​തെ​യാ​ണെ​ന്നും ഹ​രീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

District News

സി​പി​എം നേ​താ​വ് കെ.​എം.​ ജോ​സ​ഫ് അന്തരിച്ചു

കു​ടി​യാ​ന്മ​ല: മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് മു​ൻ അം​ഗ​വും ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ദീ​ർ​ഘ​കാ​ലം ക​ർ​ഷ​ക സം​ഘം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കൊ​ന്ന​യ്ക്ക​ൽ കെ.​എം.​ജോ​സ​ഫ് (81) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന് 12 ന് ​കു​ടി​യാ​ന്മ​ല​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ കോ​ട്ട​യം തോ​ട്ട​ക്കാ​ട് ച​ക്കാ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ജു ജോ​സ​ഫ് (ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ), സാ​നി സാ​ബു (ഇ​രി​ട്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സി​നു ജോ​സ​ഫ് (സ്റ്റേ​റ്റ് ഹെ​ഡ്, ഇ​ൻ​ഡോ​സ്റ്റാ​ർ കാ​പ്പി​റ്റ​ൽ, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: ലി​നി ത​ട​ത്തി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ കൊ​ട്ടി​യൂ​ർ (അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ബാ​ങ്ക്, ത​ളി​പ്പ​റ​മ്പ്), അ​ഡ്വ.​സാ​ബു വ​ർ​ഗീ​സ് വി​ത്തു​പു​ര​യി​ൽ (വ​ള്ളി​ത്തോ​ട്), ജെ​യ്സ്ന കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ (നെ​ടു​വോ​ട്, അ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റ് സ്കൂ​ൾ, എ​റ​ണാ​കു​ളം). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ട്ടി​യ​മ്മ, അ​ന്ന​മ്മ, ഏ​ല​മ്മ, ഇ​ത്താ​മ്മ, കെ.​എം.​തോ​മ​സ്, വ​ത്സ, ഫി​ലോ​മി​ന, പ​രേ​ത​രാ​യ കെ.​എം.​മാ​ത്യു, മേ​രി. 1970 ക​ളു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ പാ​ർ​ട്ടി​യി​ൽ സ​ജീ​വ​മാ​യ കെ.​എം.​ ജോ​സ​ഫ് അ​വി​ഭ​ക്ത ന​ടു​വി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, ത​ളി​പ്പ​റ​മ്പ്-​ശ്രീ​ക​ണ്ഠ​പു​രം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം, ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് കു​ടി​യാ​ന്മ​ല​യി​ൽ സ​ഖാ​വ് സു​കു​മാ​ര​ൻ ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എം.​വി. ഗോ​വി​ന്ദ​ൻ, ഇ.​പി.​ ജ​യ​രാ​ജ​ൻ എ​ന്നി​വ​രോ​ടൊ​പ്പം പോ​ലീ​സ് മ​ർ​ദന​ത്തി​ന് വി​ധേ​യ​നാ​യ ഇ​ദ്ദേ​ഹം അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ടു. മി​സ ത​ട​വു​കാ​ര​നാ​യി ജ​യി​ൽ വാ​സ​വും അ​നു​ഷ്ഠി​ച്ചു. 2001 ൽ ​ആ​ല​ക്കോ​ട് ഏ​രി​യാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ കെ.​എം. ജോ​സ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മെ​ന്ന നി​ല​യി​ൽ ആ​ല​ക്കോ​ട് ഏ​രി​യ​യി​ലെ പാ​ർ​ട്ടി​യെ ന​യി​ച്ചു.

അ​വി​ഭ​ക്ത ത​ളി​പ്പ​റ​മ്പ് പ്ര​ഥ​മി​ക കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​മെ​ന്ന നി​ല​യി​ലും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലും ത​ന്‍റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു.

Kerala

കോ​ട​തി​മു​റി​യി​ൽ പ്ര​തി​ക​ളു​ടെ ഫോ​ട്ടോ എ​ടു​ത്ത സം​ഭ​വം; സി​പി​എം നേ​താ​വ് മാ​പ്പ​പേ​ക്ഷ എ​ഴു​തി ന​ൽ​കും

ക​ണ്ണൂ​ര്‍: കോ​ട​തി​മു​റി​യി​ൽ പ്ര​തി​ക​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്ത സി​പി​എം വ​നി​താ നേ​താ​വ് കെ.​പി. ജ്യോ​തി മാ​പ്പ​പേ​ക്ഷ എ​ഴു​തി ന​ൽ​കും. ജ്യോ​തി​യോ​ട് 1000 രൂ​പ​യും പി​ഴ​യും അ​ട​യ്ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

അ​ധി​കാ​ര​ത്തി​ന്‍റെ ധാ​ർ​ഷ്ട്യം വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ കോ​ട​തി വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ കോ​ട​തി​യി​ൽ നി​ൽ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ധ​ന​രാ​ജ്‌ വ​ധ​ക്കേ​സി​ലെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം

പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജ്യോ​തി ഈ ​സ​മ​യ​ത്ത് പ്ര​തി​ക​ളു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യം പ​ക​ർ​ത്തു​ന്ന​തി​നി​ടെ ജ​ഡ്ജാ​ണ് ജ്യോ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

തു​ട​ര്‍​ന്ന് പൊ​ലീ​സ് ജ്യോ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ധ​ന​രാ​ജ്‌ വ​ധ​ക്കേ​സി​ലെ കേ​സി​ലെ ര​ണ്ടാം​ഘ​ട്ട വി​ചാ​ര​ണ ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ്‌ കോ​ട​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വം ഗൗ​ര​വ​മാ​യി​ട്ടാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്. കോ​ട​തി മു​റി​ക്കു​ള്ളി​ലെ പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റു​ത​ര​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മോ​യെ​ന്ന ചോ​ദ്യ​മ​ട​ക്കം ഉ​യ​രു​ന്നു​ണ്ട്.

2016 ജൂ​ലൈ 11നാ​ണ് പ​യ്യ​ന്നൂ​രി​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ സി​വി ധ​ന​രാ​ജി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. 20 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. ബി​ജെ​പി, ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​തി​ക​ള്‍.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ക​ളാ​യി​ട്ടു​ള്ള കേ​സി​ലെ സാ​ക്ഷി വി​സ്താ​ര​മ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഫോ​ട്ടോ​യെ​ടു​ത്ത സം​ഭ​വ​മു​ണ്ടാ​യ​ത്.

Kerala

കോ​ട​തി​മു​റി​യി​ൽ പ്ര​തി​ക​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്തു; സി​പി​എം വ​നി​താ നേ​താ​വ് ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ര്‍: കോ​ട​തി​മു​റി​യി​ൽ പ്ര​തി​ക​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്ത സി​പി​എം വ​നി​താ നേ​താ​വ് ക​സ്റ്റ​ഡി​യി​ൽ. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ധ​ന​രാ​ജ്‌ വ​ധ​ക്കേ​സി​ലെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

പ്ര​തി​ക​ളു​ടെ ഫോ​ട്ടോ എ​ടു​ത്ത പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​പി. ജ്യോ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ ദൃ​ശ്യം പ​ക​ർ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജ​ഡ്ജി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സ് ജ്യോ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ധ​ന​രാ​ജ്‌ വ​ധ​ക്കേ​സി​ലെ കേ​സി​ലെ ര​ണ്ടാം​ഘ​ട്ട വി​ചാ​ര​ണ ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ്‌ കോ​ട​തി​യി​ൽ തു​ട​രു​ക​യാ​ണ്.

Kerala

"ക​മ്യൂ​ണി​സ​മൊ​ക്കെ വീ​ടി​ന് പു​റ​ത്ത്, പോ​യി ചാ​ക്'; ഇ​ത​ര​മ​ത​സ്ഥ​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച സി​പി​എം നേ​താ​വി​ന്‍റെ മ​ക​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ

കാ​സ​ർ​ഗോ​ഡ്: ഇ​ത​ര​മ​ത​സ്ഥ​നാ​യ യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച മ​ക​ളെ സി​പി​എം നേ​താ​വാ​യ പി​താ​വും സ​ഹോ​ദ​ര​നും വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ‍​ർ​ദി​ക്കു​ന്ന​താ​യി പ​രാ​തി.

കാ​സ​ർ​ഗോ​ഡ് ഉ​ദു​മ ഏ​രി​യ ക​മ്മി​റ്റി​യം​ഗം പി.​വി. ഭാ​സ്ക​ര​നെ​തി​രെ മ​ക​ൾ സം​ഗീ​ത​യാ​ണ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. പി​താ​വി​ൽ നി​ന്നും കു​ടും​ബ​ത്തി​ൽ നി​ന്നും ക​ടു​ത്ത ശാ​രീ​രി​ക, മാ​ന​സി​ക പീ​ഡ​ന​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് അ​ര​യ്‌​ക്ക് താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട യു​വ​തി വെ​ളി​പ്പെ​ടു​ത്തി. യു​വ​തി സ്വ​യം ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ഏ​ക​ദേ​ശം അ​ഞ്ചു​മാ​സ​ത്തോ​ള​മാ​യി ഞാ​ൻ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ്. അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്ന എ​ന്‍റെ ട്രീ​റ്റ്മെ​ന്‍റ് എ​ല്ലാം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ത​നി​ക്ക് ല​ഭി​ച്ച വി​വാ​ഹ​മോ​ച​ന സെ​റ്റി​ൽ​മെ​ന്‍റ് തു​ക മു​ഴു​വ​ൻ പി​താ​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് കൈ​ക്ക​ലാ​ക്കി. അ​തി​നു​ശേ​ഷം ചി​കി​ത്സ​പോ​ലും കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നി​ല്ല.

ഒ​രു ഇ​ത​ര​മ​ത​സ്ഥ​നാ​യ യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള ആ​ഗ്ര​ഹം അ​റി​യി​ച്ച​തോ​ടെ​യാ​ണ് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​നം അ​തി​രു​ക​ട​ന്ന​ത്. ത​ല​യ്ക്ക് പ​ല​പ്പോ​ഴാ​യി അ​ടി​ച്ചി​ട്ടു​ണ്ട്. "പോ​യി ചാ​കാ​ൻ' പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഒ​രു മ​ക​ളോ​ട് പ​റ​യാ​നോ ചെ​യ്യാ​നോ പാ​ടി​ല്ലാ​ത്ത​ത്ര​യു​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് എ​ന്‍റെ അ​ച്ഛ​ൻ ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ പ​റ​ഞ്ഞാ​ൽ എ​ല്ലാ​വ​ർ​ക്കും അ​റി​യും. ഉ​ദു​മ​യി​ലെ ഒ​രു ക​മ്യൂ​ണി​സ്റ്റ് നേ​താ​വാ​ണ്. പി.​വി ഭാ​സ്ക​ര​ൻ.

ക​മ്യൂ​ണി​സം എ​ന്നു​ള്ള​ത് പു​റ​ത്ത് കാ​ണി​ക്കാ​ൻ മാ​ത്ര​മു​ള്ള​താ​ണെ​ന്ന് ഈ​യി​ടെ​യാ​ണ് എ​നി​ക്ക് മ​ന​സി​ലാ​യ​ത്. അ​ച്ഛ​ൻ മു​ഖ​ത്ത് നോ​ക്കി പ​റ​ഞ്ഞു, ക​മ്യൂ​ണി​സ​മൊ​ക്കെ വീ​ട്ടി​ന് പു​റ​ത്ത്. വീ​ടി​ന് അ​ക​ത്ത് അ​തൊ​ന്നും ന​ട​ക്കി​ല്ല. അ​ക്കാ​ര്യം പ​റ​ഞ്ഞ് ഇ​വി​ടെ നി​ൽ​ക്കാ​മെ​ന്ന് ക​രു​ത​ണ്ട. പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ചി​ല്ലേ​ൽ കൊ​ല്ലാ​നും അ​തി​ൽ നി​ന്ന് ഊ​രി​പോ​രാ​നും ത​നി​ക്ക​റി​യാ​മെ​ന്ന് അ​ച്ഛ​ൻ മു​ഖ​ത്ത് നോ​ക്കി പ​റ​ഞ്ഞു.

ഇ​നി നീ ​ന​ട​ക്കാ​നും പോ​കു​ന്നി​ല്ല. അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്ന നീ ​ഇ​തു​പോ​ലെ ഇ​വി​ടെ കി​ട​ന്ന് പു​ഴു​ത്തോ.'-​പു​റ​ത്ത് വ​ന്ന വി​ഡി​യോ​യി​ൽ സം​ഗീ​ത പ​റ​യു​ന്നു. ഫോ​ൺ വാ​ങ്ങി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ത​ന്‍റെ കൈ​യി​ൽ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച ഫോ​ണി​ൽ നി​ന്നാ​ണ് വി​ഡി​യോ ചി​ത്രീ​ക​രി​ച്ച് സം​ഗീ​ത പു​റ​ത്ത് വി​ടു​ന്ന​ത്.

വി​വാ​ഹ മോ​ചി​താ​യാ​യ സം​ഗീ​ത ഒ​രു വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര​യ്ക്ക് താ​ഴെ ത​ള​രു​ക​യും വീ​ട്ടി​ൽ ഒ​തു​ങ്ങി​കൂ​ടു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ നാ​ഡി വൈ​ദ്യം പ​രീ​ക്ഷി​ച്ചി​രു​ന്നു വീ​ട്ടു​കാ​ർ.

അ​തി​നാ​യി എ​ത്തി​യ യു​വാ​വു​മാ​യാ​ണ് സം​ഗീ​ത അ​ടു​പ്പ​ത്തി​ലാ​കു​ന്ന​തും വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തും. ഇ​തോ​ടെ ചി​കി​ത്സ മ​തി​യാ​ക്കി യു​വ​തി​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ത​ന്‍റെ അ​വ​സ്ഥ വി​വ​രി​ച്ച് സം​ഗീ​ത ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​സ്പി​ക്കും ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യ​ത്. ഈ ​പ​രാ​തി​ക്ക് പി​ന്നാ​ലെ​യാ​ണ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് യു​വ​തി​യു​ടെ വി​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​ത്.

നേ​ര​ത്തെ, വീ​ട്ടു​ത​ട​ങ്ക​ലി​ൽ നി​ന്ന് മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് സം​ഗീ​ത സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത് എ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഈ ​ഹ​ർ​ജി നി​ല​നി​ന്നി​ല്ല.

താ​ൻ ത​ട​ങ്ക​ലി​ലാ​ണെ​ന്ന വി​വ​രം പോ​ലീ​സി​നോ​ട് പ​റ​യാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും, പി​താ​വി​ന്‍റെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം കാ​ര​ണം പൊ​ലീ​സ് ത​ന്നോ​ട് ഒ​രു വി​വ​ര​വും ആ​രാ​ഞ്ഞി​ല്ലെ​ന്ന് സം​ഗീ​ത ആ​രോ​പി​ക്കു​ന്നു. പ്രാ​ദേ​ശി​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് നീ​തി ല​ഭി​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​മു​ള്ള​തി​നാ​ലാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ച​തെ​ന്നും അ​വ​ർ പ​റ​യു​ന്നു.

എ​ത്ര​യും പെ​ട്ടെ​ന്ന് വീ​ട്ടു​ത​ട​ങ്ക​ലി​ൽ നി​ന്നും പീ​ഡ​ന​ത്തി​ൽ നി​ന്നും മോ​ച​നം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് സം​ഗീ​ത​യു​ടെ അ​ടി​യ​ന്ത​ര​മാ​യ ആ​വ​ശ്യം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

 

NRI

വി.​എ​സ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലെ സ​മ​ര നാ​യ​ക​ൻ: കൈ​ര​ളി ഫു​ജൈ​റ

ഫു​ജൈ​റ: കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്ചു​താ​ന​ന്ദ​ന്‍റെ വി​യോ​ഗ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

കൈ​ര​ളി ഫു​ജൈ​റ ഓ​ഫി​സി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി വി.​പി.​സു​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ജീ​വി​ച്ച നൂ​റ്റാ​ണ്ടി​ന്‍റെ സ​മ​ര നാ​യ​ക​നാ​ണ് വി.​എ​സ് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക കേ​ര​ള​സ​ഭാം​ഗം ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, കെ.​പി. സു​കു​മാ​ര​ൻ, എം.​എം.​എ. റ​ഷീ​ദ്, ബൈ​ജു രാ​ഘ​വ​ൻ, സു​ധീ​ർ തെ​ക്കേ​ക്ക​ര, ഉ​മ്മ​ർ ചോ​ല​യ്ക്ക​ൽ, അ​ബ്ദു​ള്ള, റാ​ഷീ​ദ് ക​ല്ലും​പു​റം, ജി​ജു എ​സ​ക്ക്, പ്രി​ൻ​സ്, ന​മി​ത പ്ര​മോ​ദ്, പ്ര​ദീ​പ്, സു​ഭാ​ഷ്, പ്രേം​ജി​ത്ത്, മു​ര​ളി​ധ​ര​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Up